ADVERTISEMENT

കോട്ടയം ∙ പൗരത്വ നിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം. സിഎഎ നടപ്പാക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നു മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിക്ക് പേടി തുടങ്ങി. അതുകൊണ്ടാണ് ഇത്തരം അടവുകള്‍ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതു സംബന്ധിച്ച് ലീഗ് കൊടുത്ത കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്കു മുൻപ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നതു നിയമവിരുദ്ധമാണ്. സിഎഎയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും. ജാതിമത അടിസ്ഥാനത്തില്‍ പൗരത്വം എന്നത് ലോകത്തില്‍ എവിടെയും അംഗീകരിക്കാത്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also: പൗരത്വ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ; വിജ്ഞാപനമിറങ്ങി...

മതേതര ജനാധിപത്യത്തിന് ഏറ്റവും വലിയ ആഘാതമാണു പൗരത്വ നിയമ ഭേദഗതിയെന്നു സിപിഐ നേതാവ് ആനി രാജ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ നീക്കത്തെ അതിശക്തമായി അപലപിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് കിട്ടുന്നതിനുള്ള തന്ത്രമാണിത്. മതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണം. സമവായമില്ലാതെ നടപ്പിലാക്കുന്നതു നിർത്തിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണു പുറപ്പെടുവിച്ചത്. 2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ സിഎഎ നിയമത്തിന്റെ ചട്ടങ്ങൾ നിലവിൽ വന്നു. കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ എതിർപ്പുകൾ നിലനിൽക്കെയാണു പ്രഖ്യാപനം.

English Summary:

Leaders reaction in Citizenship Law CAA implementation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com