ADVERTISEMENT

ന്യൂഡൽഹി∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കടുത്ത ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ സായ്ബാബയെയും മറ്റു അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയ വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ വിധിക്കെതിരായ ഹർജി നേരത്തേ ലിസ്റ്റ് ചെയ്യണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ വാക്കാലുള്ള അഭ്യർഥനയും കോടതി തള്ളി. ‘കുറ്റവിമുക്തരാക്കിയ വിധി മാറ്റുന്നതിൽ അടിയന്തര നടപടി ഉണ്ടാകില്ല. മറിച്ചായിരുന്നെങ്കിൽ ഞങ്ങൾ പരിഗണിക്കുമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടു വ്യത്യസ്ത ബെഞ്ചുകൾ ആറുപേരെയും രണ്ടുതവണ വെറുതെവിട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Read also:തിരഞ്ഞെടുപ്പ് കടപ്പത്രം: എസ്ബിഐയ്ക്ക് തിരിച്ചടി, ഹർജി തള്ളി സുപ്രീം കോടതി; നാളെത്തന്നെ വിവരം കൈമാറണം...

2022ൽ പ്രഫ.സായ്ബാബയെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ സാധുവായ അനുമതി നൽകിയിട്ടില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. പ്രഫസറെയോ മറ്റുള്ളവരെയോ ഏതെങ്കിലും തീവ്രവാദ പ്രവർത്തനവുമായി ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നു കഴിഞ്ഞയാഴ്ച നാഗ്പൂർ ബെഞ്ചും വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്എ മെനെസെസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചത്. 

മാവോയിസ്റ്റ് ആശയങ്ങൾ ഇന്റർനെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യു‌ന്നത് യുഎപിഎ പ്രകാരമുള്ള കുറ്റമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ഭീകരപ്രവർത്തനം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ എന്നിവയടക്കം യുഎപിഎ പ്രകാരമുള്ള ഗുരുതര കുറ്റങ്ങളാണ് സായ്ബാബക്കെതിരെ അടക്കം ആരോപിച്ചിരുന്നത്. എന്നാൽ ഇവയൊന്നും തെളിയിക്കാനായില്ല. 

English Summary:

Supreme Court declines stay ex-professor Saibaba's release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com