ADVERTISEMENT

മലപ്പുറം∙ കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു. തിരുന്നാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫി–റമീഷ ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്.

Read Also: രാത്രി മാത്രം എത്തുന്ന ആളുകൾ, നിഗൂഢത ഒളിപ്പിച്ച വീട്; സിനിമാദൃശ്യങ്ങൾ തൊട്ടടുത്ത്, ഞെട്ടലിൽ അയൽക്കാർ

ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ഉടന്‍ തന്നെ  കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മോശയമായതിനെ തുടർന്ന്  ആദ്യം വളാഞ്ചേരിയിലേയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രികളിലെത്തിച്ചു ചികിത്സ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെയോടെ മരിച്ചു. 

English Summary:

Tragic Choking Incident Claims Life of Seven-Month-Old

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com