ADVERTISEMENT

ചേര്‍ത്തല∙ കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ ചേര്‍ത്തല സ്വദേശി മീരാ മാത്യു അറസ്റ്റില്‍. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പട്ടണക്കാട് പൊലീസാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ചേര്‍ത്തലയില്‍ രണ്ടും പട്ടണക്കാട്, അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനുകളിലായി നാലു ശാഖകളിൽ പണയ സ്വര്‍ണം മോഷണ കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിരുന്നത്. കേരളാ ബാങ്കിന്റെ നാലു ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്. 

Read also: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: കേരളത്തില്‍ കേസെടുത്തത് 7,913 പേര്‍ക്കെതിരെ

ബാങ്കുകളുടെ ശാഖാ മാനേജര്‍മാര്‍ ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതിയിലാണ് കേസ്. 2023 ജൂണ്‍ ഏഴിന് മീരാ മാത്യുവിനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് ശാഖകളില്‍ നിന്നു പൊലീസില്‍ പരാതി നല്‍കിയത്. 12ന് പൊലീസ് മൊഴിയെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്തു.

ചേര്‍ത്തല നടക്കാവ് ശാഖയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടത്, 171.300 ഗ്രാം. ചേര്‍ത്തല പ്രധാന ശാഖയില്‍ നിന്ന് 55.480 ഗ്രാമും പട്ടണക്കാട് ശാഖയില്‍നിന്ന് 102.300 ഗ്രാമും അര്‍ത്തുങ്കല്‍ ആറു ഗ്രാമും സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ബാങ്കുകളിലെ പണയസ്വര്‍ണ പരിശോധനക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയാ മാനേജരായിരുന്നു മീര മാത്യു.

English Summary:

Kerala Bank Gold Theft: Former Area Manager Meera Mathew Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com