ADVERTISEMENT

ജയ്പുർ ∙ ഇന്ത്യൻ സൈനിക ശക്തിയുടെ വിളംബരമായി ‘ഭാരത് ശക്തി’ പ്രകടനം രാജസ്ഥാനിലെ പൊഖ്റാനിൽ അരങ്ങേറി. കര, നാവിക, വ്യോമ സേനകളുടെ ഇന്ത്യൻ നിർമിത ആയുധങ്ങളും ഫൈറ്റർ ജെറ്റുകളും ഉൾപ്പെടെ പ്രദര്‍ശിപ്പിച്ച ശക്തി പ്രകടനത്തിൽ‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി. പൊഖ്റാനിലെ ഫയറിങ് റേഞ്ചില്‍ നടന്ന സൈനിക അഭ്യാസത്തിന് സാക്ഷിയാകാൻ സംയുക്ത സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനും സേനാ മേധാവികളും സന്നിഹിതരായി.

Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: കേരളത്തില്‍ കേസെടുത്തത് 7,913 പേര്‍ക്കെതിരെ

പ്രതിരോധ സേന സജ്ജമാക്കിയിട്ടുള്ള ആയുധ സംവിധാനങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ പ്രവർത്തനരീതിയും മനസ്സിലാക്കാനാണ് ഒരു മണിക്കൂർ നീണ്ടുനിന്ന പ്രദർശനം സംഘടിപ്പിച്ചത്. ഇന്ത്യൻ സേനയ്ക്ക് കരുത്തു പകരുന്ന തേജസ് യുദ്ധ വിമാനം, മാർക്ക്–4, പ്രചണ്ട് ഹെലികോപ്റ്ററുകൾ, ആന്റി ഡ്രോൺ സിസ്റ്റം, ടി90 യുദ്ധ ടാങ്ക്, പിനാക്ക റോക്കറ്റ് ലോഞ്ചർ, കെ-9 ആർട്ടിലറി റൈഫിളുകൾ, തദ്ദേശീയ ഡ്രോണുകൾ, ഹ്രസ്വദൂര മിസൈലുകൾ തുടങ്ങി തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക സംവിധാനങ്ങൾ ശക്തി പ്രകടനത്തിൽ അണിനിരന്നു. 

രാജ്യത്തിന്റെ പ്രതിരോധ വെല്ലുവിളികളെ ചെറുക്കാനായി തദ്ദേശീയമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഭാരത് ശക്തിയിലൂടെ പ്രകടമാകുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ആത്മനിർഭർ ഭാരത് എന്ന ആപ്തവാക്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

English Summary:

PM Modi Witnesses Tri-Service Firepower Exercise 'Bharat Shakti' In Pokhran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com