ADVERTISEMENT

തൃശൂർ∙ 2019ൽ തനിക്ക് കിട്ടിയതിനെക്കാൾ ഭൂരിപക്ഷം കെ.മുരളീധരനു ലഭിക്കുമെന്നു കെപിസിസി വർക്കിങ് പ്രസി‍ഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി.എൻ.പ്രതാപൻ പറഞ്ഞു. ബിജെപിക്ക് കഴിഞ്ഞതവണ കിട്ടിയ അത്രയും വോട്ട് കിട്ടില്ല. കോൺഗ്രസ് പാർട്ടി എന്തു ചുമതല ഏൽപ്പിച്ചാലും ഞാൻ ചെയ്യും. കുഴി കുത്താൻ പറഞ്ഞാൽ ഞാൻ കുഴികുത്തും. പോസ്റ്റർ ഒട്ടിക്കാൻ പറഞ്ഞാൽ അതും ചെയ്യും. ചുമരെഴുതാൻ പറഞ്ഞാൽ ചുമരെഴുതും, സമരം ചെയ്യാൻ പറഞ്ഞാൽ സമരവും ചെയ്യുമെന്നും പ്രതാപൻ പറഞ്ഞു. 

Read also: 5,000 കോടി നൽകാമെന്ന് കേന്ദ്രം, വാങ്ങിക്കൂടേ എന്നു സുപ്രീം കോടതി; തികയില്ലെന്ന് കേരളം...

ലോക്സഭാ സീറ്റ് തനിക്ക് നിഷേധിക്കപ്പെട്ടതിൽ സിപിഎം കണ്ണീർ പൊഴിക്കേണ്ടെന്നും പ്രതാപൻ പറഞ്ഞു. സിപിഎമ്മിന്റെയും ബിജെപിയുടെയും ആളുകൾ പ്രത്യേകം സൈബർ ടീമിനെ നിയമിച്ച് എന്നെ വ്യക്തിപരമായും കുടുംബപരമായും വേട്ടയാടി. എന്നെ കുറ്റവിചാരണ ചെയ്യാൻ നടന്നവർക്കെല്ലാം ഇപ്പോൾ എന്നോട് എന്തൊരു സിംപതിയാണ്. നിങ്ങൾ ഈ കാണിക്കുന്ന സൗഹൃദവും സിംപതിയും എന്താണെന്ന് മനസിലാക്കുള്ള അരിയാഹാരം ഞാൻ റേഷൻകടയിൽ നിന്നും വാങ്ങികഴിക്കുന്നുണ്ട്. ആ സിംപതിക്ക് എനിക്ക് നിങ്ങളോടാണ് സിംപതി– പ്രതാപൻ പറഞ്ഞു.

ഞാൻ ലോക്സഭയിൽ പോയിട്ട് മിണ്ടിയിട്ടില്ല കണ്ടിട്ടില്ല കേട്ടിട്ടില്ല എന്നൊക്കെ പറയുന്ന തൃശൂരിലെ സിപിഎമ്മുകാരും സിപിഐക്കാരും ഇപ്പോൾ പറയുന്നത് ഞാൻ ലോക്സഭയില്‍ നല്ല പ്രകടനം നടത്തിയിട്ടും മാറ്റിയെന്നാണ്. മന്ത്രി റിയാസ് പറയുന്നത് ഞാൻ ലോക്സഭയിൽ സംസാരിച്ചിട്ടും മാറ്റിയെന്നാണ്. അദ്ദേഹത്തിന്റെ പരിപ്പൊന്നും എന്റെയടുത്ത് വേവില്ല. കെ.മുരളീധരൻ ഒരു തരംഗമായി മാറിയിരിക്കുകയാണ്. ചുരുക്കത്തിൽ സിപിഎമ്മിനും ബിജെപിക്കും പേടിയായി മാറിയിരിക്കുകയാണ്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച തരംഗം ഓരോ മണിക്കൂറും ഓരോ സെക്കൻഡും കഴിയുന്തോറും ആളിക്കത്തുകയാണെന്നും പ്രതാപൻ പറഞ്ഞു.

English Summary:

TN Prathapan against CPM and BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com