ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ സീറ്റുകളും സ്വന്തമാക്കി യുഡിഎഫിന് ആധിപത്യം നിലനിർത്താൻ കഴിയുമെന്ന് എബിപി ന്യൂസ് – സിവോട്ടർ അഭിപ്രായ സർവേ. 20 സീറ്റുകളിൽ ഒന്നുപോലും എൻഡിഎയ്ക്കു  നേടാനാകില്ല. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഇത്തവണയും യുഡിഎഫിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് സർവേ വിലയിരുത്തുന്നു.

Read Also: പ്രതാപന് സീറ്റ് നിഷേധിച്ചത് കേരളത്തിന്റെ കാര്യം പാർലമെന്റിൽ പറഞ്ഞതിനാണോ?: മന്ത്രി റിയാസ്

സംസ്ഥാനത്തെ 44.5 ശതമാനം വോട്ടു വിഹിതം കോൺഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് സർവേ റിപ്പോര്‍ട്ടിൽ പറയുന്നത്. എൽഡിഎഫ് 31.4 ശതമാനവും എൻഡിഎ 19.8 ശതമാനവും വോട്ട് ഷെയർ സ്വന്തമാക്കും. മറ്റു പാർട്ടികൾ 4.3 ശതമാനം വോട്ടു പിടിക്കുമെന്നും സർവേയിൽ പറയുന്നു.

നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയിടങ്ങളിലെല്ലാം അവർ സമ്പൂർണ ആധിപത്യം ഉറപ്പിക്കും. എന്നാൽ‌ സഖ്യകക്ഷി ചർച്ചകൾ നടക്കുന്ന തമിഴ്നാട്ടിൽ ബിജെപിക്ക് നിരാശയാകുമെന്നും അവിടെ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.

English Summary:

UDF Likely To Sweep Kerala - ABP CVoter Opinion Poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com