ADVERTISEMENT

കുറവിലങ്ങാട് ∙ വൈക്കം റോഡിൽ ചൂളയ്ക്കൽ ഷാപ്പിനടുത്തു നിർമാണം നടക്കുന്ന കെട്ടിടത്തിനു സമീപം ടിപ്പർ ലോറി പിന്നിലേക്ക് എടുത്തപ്പോഴുണ്ടായ അപകടത്തിൽ കെട്ടിട ഉടമ മരിച്ചു. ഞീഴൂർ വാക്കാട് ഐക്കരേട്ട് ജോസ് മാത്യു (64) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം.

Read Also: ഇ.പിയല്ല, യച്ചൂരി വിളിച്ചാലും പുല്ലുപോലെ തള്ളും; രാജീവ് പഴയ ആർഷോ, ഇന്ന് ഡമ്മി മന്ത്രി: ദീപ്‌തി

നിർമാണ സ്ഥലത്തു മണ്ണ് ഇറക്കാൻ വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ ജോസ് മാത്യുവിനെ ഇടിക്കുകയായിരുന്നു. ലോറിയുടെ അടിയിൽ കുരുങ്ങിയ ഇദ്ദേഹത്തെ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണു പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

English Summary:

A building owner died in an accident in Kottayam when a tipper lorry backed up.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com