ADVERTISEMENT

കൊച്ചി ∙ പുൽവാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കോണ്‍ഗ്രസ് എംപിയും നിലവിൽ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ആന്റോ ആന്റണി മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ വക്താവുമായ അനിൽ ആന്റണി.

Read Also: ‘ഭയാനകമായ നിയമം’: സിഎഎയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സിപിഐയും

‘‘ആന്റോ ആന്റണിയുടെ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവന രാജ്യവിരുദ്ധവും ആ ഭീകരാക്രമണത്തിൽ ബലിദാനികളായ 42 ഭാരത സൈനികരെയും ജീവൻ തൃണവത്ഗണിച്ച് രാജ്യം കാക്കുന്ന ലക്ഷക്കണക്കിന്  സൈനികരെയും അപമാനിക്കുന്നതുമാണ്. തെറ്റ് മനസ്സിലാക്കി അദ്ദേഹം നിരുപാധികം മാപ്പു പറയാൻ തയ്യാറാകണം. അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമനടപടികളുമായി ബിജെപി മുന്നോട്ടു പോകും.’’– അനിൽ ആന്റണി പറഞ്ഞു. 

പുൽവാമ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാൻ പാർലമെന്റിൽ അവിടുത്തെ ഒരു കേന്ദ്രമന്ത്രി തന്നെ ഇത് പാക്കിസ്ഥാന്റെ വിജയമായി പ്രഖ്യാപിച്ചിരുന്നു എന്ന് അനിൽ ആന്റണി പറഞ്ഞു. ഇപ്പോൾ 15 വർഷം ഇന്ത്യൻ പാർലമെന്റിൽ ഉണ്ടായിരുന്ന ഒരാൾ പാക്കിസ്ഥാന്റെ പങ്ക് എന്തെന്ന ചോദ്യമുന്നയിച്ച് പാക്കിസ്ഥാനെ വെള്ളപൂശാൻ ശ്രമിക്കുകയാണ്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ സ്വദേശത്തും വിദേശത്തും രാജ്യവിരുദ്ധ ശക്തികളുമായി ചേർന്ന് രാജ്യത്തെ ഇകഴ്ത്തി കെട്ടാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലും തമിഴ്നാട്ടിലുെമൊക്കെ സിഎഎ നടപ്പിലാക്കില്ല എന്ന മുഖ്യമന്ത്രിമാരുടെ വാദം ജനങ്ങളെ വിഡ്ഢികളാക്കാൻ മാത്രമുള്ളതാണെന്നും അനിൽ ആന്റണി പറഞ്ഞു. ‘‘പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കി കഴിഞ്ഞു. ഭരണഘടനയുടെ ഷെഡ്യൂൾ 7, സെക്ഷൻ 17, 19 പ്രകാരം പൗരത്വം നൽകൽ തുടങ്ങിയ കാര്യങ്ങളിൽ  തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ  ചുമതലയാണ്. സിഎഎ നടപ്പിലാക്കില്ല എന്ന മുഖ്യമന്ത്രിമാരുടെ വാദം ജനങ്ങളെ വിഡ്ഢികളാക്കാൻ മാത്രമുള്ളതാണ്. കേവലം രാഷ്ട്രീയലാഭത്തിനായി ജനങ്ങളിൽ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്. സിഎഎ നടപ്പിലാക്കുന്നത് ലോകത്തെ ഒരു ശക്തിക്കും തടയാൻ കഴിയില്ലെന്നും അനിൽ ആന്റണി പറഞ്ഞു. 

English Summary:

Anil Antony Says Anto Antony, does not apologize, BJP will proceed with legal action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com