ADVERTISEMENT

കോട്ടയം ∙ ഗതാഗത നിയമ ലംഘനങ്ങൾ കയ്യോടെ പിടികൂടുന്ന എഐ ക്യാമറകളെ പറ്റിക്കാ‍ൻ പലരും പല അടവുകളും പയറ്റാറുണ്ട്. ക്യാമറയെ കബളിപ്പിക്കാൻ സഹയാത്രികന്‍റെ കോട്ടിനുള്ളിൽ തലയിട്ട് യാത്ര ചെയ്‍തതാണു ഒടുവിൽ‌ പുറത്തുവരുന്നത്. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്‍തയാളുടെ ചിത്രം സഹിതം മോട്ടർ വാഹന വകുപ്പ് തന്നെയാണു സമൂഹമാധ്യമത്തിൽ പങ്കിട്ടത്.

Read Also: പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ മൂന്നുമണിക്ക്; തീയതികൾ തീരുമാനിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ...

‘‘പാത്തും പതുങ്ങിയും നിർമിതബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ’’ എന്നു ചിത്രം സഹിതമുള്ള കുറിപ്പിൽ പറയുന്നു. തല ഒളിപ്പിച്ചപ്പോൾ കാലിന്റെ എണ്ണമെടുത്താണു ക്യാമറ തെറ്റ് കണ്ടുപിടിച്ചത്. പിഴയടക്കാൻ ബൈക്ക് ഉടമയ്ക്ക് നോട്ടിസ് അയച്ചെന്ന് എംവിഡി പറഞ്ഞു.

എംവിഡി കേരളയുടെ കുറിപ്പ്: 

പാത്തും പതുങ്ങിയും നിർമിതബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടെയോ ഉപദേശം കേട്ട് കൂട്ടുകാരന്റെ ജാക്കറ്റിനകത്തു തല മൂടി പോയതാണ്. അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല. പക്ഷേ, ക്യാമറ വിട്ടില്ല. കാലിന്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടിസും വിട്ടു. കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിന്റെ എണ്ണമെടുത്തത്. തല കുറച്ച് കാറ്റ് കൊള്ളട്ടെ. അൽപം വെളിവ് വരാൻ അതല്ലേ നല്ലത്?

English Summary:

Bike travelers try to fool an AI camera with its head inside the companion's coat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com