ADVERTISEMENT

പട്ന∙ ബിഹാറിൽ നിതീഷ് കുമാർ മന്ത്രിസഭ 21 പേരെ കൂടി ഉൾപ്പെടുത്തി വികസിപ്പിച്ചു. ബിജെപിയിൽ നിന്നു 12 പേരും ജനതാദളിൽ (യു) നിന്ന് ഒൻപതു പേരുമാണു സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മന്ത്രിസഭയുടെ അംഗസംഖ്യ 30 ആയി. ഇന്നു സത്യപ്രതിജ്ഞ ചെയ്ത ബിജെപി മന്ത്രിമാർ: രേണു ദേവി, മംഗൾ പാണ്ഡെ, നീരജ് കുമാർ ബബ്ലു, നിതിൻ നവീൻ, ജനക് റാം, കേദാർ ഗുപ്ത, ദിലീപ് ജയ്സ്വാൾ, സന്തോഷ് സിങ്, സുരേന്ദ്ര മേഹ്ത, നിതീഷ് മിശ്ര, ഹരി സാഹ്നി, കൃഷ്ണ നന്ദൻ പസ്വാൻ. ജെഡിയു മന്ത്രിമാർ: അശോക് ചൗധരി, ഷീലാ മണ്ഡൽ, സുനിൽ കുമാർ, ജമാ ഖാൻ, ലെസി സിങ്, മഹേശ്വർ ഹസാരി, മദൻ സാഹ്നി, ജയന്ത് രാജ്, രത്നേഷ് സദ. 

Read Also: 'പാക്കിസ്ഥാനികളുടെ ധിക്കാരം'; ഹിന്ദു-സിഖ് അഭയാർഥികളെ കടുത്തഭാഷയിൽ വിമർശിച്ച് കേജ്‌രിവാൾ

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഒൻപതംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ഒന്നര മാസത്തിനു ശേഷമാണ് മന്ത്രിസഭാ വികസനമുണ്ടായത്. നിതീഷ് കുമാറിനു പുറമെ ജനതാദളിൽനിന്നു വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രവൺ കുമാർ എന്നിവരാണു നേരത്തേ സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയിൽ നിന്ന് ഉപമുഖ്യമന്ത്രിമാരായി സമ്രാട്ട് ചൗധരി, വിജയ്കുമാർ ചൗധരി എന്നിവരും മന്ത്രിയായി പ്രേം കുമാറും നേരത്ത സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇവരോടൊപ്പം ഹിന്ദുസ്ഥാനി അവാം മോർച്ച പ്രതിനിധിയായി സന്തോഷ് സുമനും സ്വതന്ത്രനായ സുമിത് കുമാർ സിങും മന്ത്രിമാരായിരുന്നു. മുപ്പതംഗ മന്ത്രിസഭയിൽ ബിജെപിക്ക് 15, ജെഡിയുവിനു 13 എന്നിങ്ങനെയാണു പ്രാതിനിധ്യം. 

English Summary:

New twenty one ministers took oath in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com