ADVERTISEMENT

വടകര∙ മാഹി അഴിയൂർ മോന്താലിന് സമീപം കക്കടവ് ഭാഗത്തെ പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മാഹി റെയിൽവേ സ്റ്റേഷന് സമീപം കനോത്ത് മീത്തൽ ഷിബിൽ രാജ് (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്.

മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ  സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: അനുപമ. മകൾ : അൻവിത. അച്ഛൻ: ദേവരാജ്. അമ്മ: ഷീബ (സെക്രട്ടറി, അഴിയൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്).

English Summary:

Youth drowned to death at Mahe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com