ADVERTISEMENT

കൊൽക്കത്ത∙നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. അപകടത്തിൽ പെട്ട  14 പേരെ രക്ഷപ്പെടുത്തി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. എൻഡിആർഎഫ് സംഘം സ്ഥലത്തുണ്ട്. ഞായറാഴ്ച അർധരാത്രിയോടെയാണ് അഞ്ചുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്. 

ഗാർഡൻ റീച്ച് പ്രദേശത്തിന് സമീപത്തുള്ള കെട്ടിടമാണ് തകർന്നത്.  രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പൊലീസിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെ ഇരുപതോളം പേരെ രക്ഷപ്പെടുത്താനായെന്ന് എൻഡിആർഎഫ് വൃത്തങ്ങളും അറിയിച്ചു. 

Read More: നടി അരുന്ധതി നായരുടെ നിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു: അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം

അപകടത്തെ തുടർന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. ‘‘ഹസാരി മൊല്ല ബഗാനിലെ ഗാർഡൻ റീച്ചിന് സമീപം നിയമവിരുദ്ധമായി നിർമിച്ച അഞ്ച് നില കെട്ടിടം തകർന്നു; കൊൽക്കത്ത മേയറുടെയും മുനിസിപ്പൽ കാര്യമന്ത്രിയുടെയും കോട്ടയെന്ന് വിളിക്കപ്പെടുന്ന സ്ഥലത്തിന് കീഴിലാണ് ഇതുസംഭവിച്ചത്.’’ സുവേന്ദു ട്വിറ്ററിൽ കുറിച്ചു. 

കൊൽക്കത്ത തുറമുഖം നിയോജകമണ്ഡലത്തിന് കീഴിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.  മന്ത്രി ഫിർഹാദ് ഹക്കിമിന്റെ മണ്ഡലമാണ് ഇത്. അപകടത്തിൽ മരിച്ചവർക്ക് ഫിർഹാദ് അഞ്ചുലക്ഷം രൂപയും പരുക്കേറ്റവർക്ക് ഒരുലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary:

five-story under-construction building collapsed in Kolkata, two people died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com