ADVERTISEMENT

അമ്പലപ്പുഴ (ആലപ്പുഴ) ∙ പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്ത് ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. ആശങ്കപ്പെടാനില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. അതേസമയം, കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല. 

Read also: ‘ഡീൻ കുര്യാക്കോസ് ഷണ്ഡൻ; പി.ജെ.കുര്യൻ പെണ്ണുപിടിയൻ’: അധിക്ഷേപിച്ച് എം.എം.മണി

കടൽ ഉൾവലിഞ്ഞ് തീരത്ത് ചെളി നിറഞ്ഞതിനെ തുടർന്ന് പുറക്കാട് തീരത്തേക്ക് മീൻപിടുത്ത ബോട്ടുകൾക്ക് തീരത്തേക്ക് എത്താൻ സാധിക്കുന്നില്ല. അയ്യൻകോയിക്കൽ മുതൽ പുറക്കാട് എസ്ഡിവി സ്കൂൾ വരെ അരകിലോമീറ്ററോളം ദൂരത്താണ് പ്രതിഭാസം. രാത്രിയിൽ തിരമാലകൾ രൂക്ഷമായിരുന്നെന്നും ഇത്തര പ്രതിഭാസം ചാകരക്കാലത്ത് കാണാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. 

English Summary:

Sea recedes about 50 metres in Alappuzha Purakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com