ADVERTISEMENT

ബെംഗളൂരു∙ കര്‍ണാടകയില്‍ സഖ്യകക്ഷിയായ ജെഡിഎസിന് മൂന്നാം സീറ്റ് നല്‍കി ബിജെപി പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് റിപ്പോർട്ട് . കോലാര്‍ ലോക്‌സഭാ സീറ്റിനെ ചൊല്ലി ബിജെപിക്കും ജനതാദള്‍ എസിനും ഇടയിലുണ്ടായ കല്ലുകടിയാണ് അവസാനിച്ചിരിക്കുന്നത്.

Read Also: സ്ഥാനാർഥി പ്രഖ്യാപനത്തിൽ പുകഞ്ഞ് കർണാടക ബിജെപി; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്കോ?

ഇതോടെ മാണ്ഡ്യ, ഹാസന്‍, കോലാര്‍ സീറ്റുകളില്‍ ജെഡിഎസ് മല്‍സരിക്കും. ബെംഗളൂരു റൂറല്‍ മണ്ഡലത്തില്‍ ദേവെഗൗഡയുടെ മരുമകനും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.സി.എന്‍.മഞ്ചുനാഥ് താമര ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിലും ഇതു ദളിനു നല്‍കിയ സീറ്റായാണ് ബിജെപി പരിഗണിക്കുന്നത്. മണ്ഡ്യ, ഹാസന്‍ സീറ്റുകള്‍ മാത്രം ദളിനു നല്‍കാനുള്ള ബിജെപി നിലപാടിനെ ദേശീയ അധ്യക്ഷന്‍ ദേവെഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ദള്‍ നിര്‍വാഹക സമിതി യോഗം അപലപിച്ചിരുന്നു. 

English Summary:

3 Seats For HD Deve Gowda's Party As BJP Seals Karnataka Seat Deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com