ADVERTISEMENT

കൊച്ചി  ∙ പൊൻതിളക്കമുള്ള റെക്കോർഡുമായി കുതിപ്പു തുടർന്ന് സ്വർണം. ആദ്യമായി സ്വര്‍ണവില പവന് 49,000 രൂപ കടന്നു. ഗ്രാമിന് 100 കൂടി 6,180 രൂപയായി. പവന് 800 രൂപ കൂടി 49,440 രൂപയുമായി. ഈ മാസം മാത്രം 3,120 രൂപയാണു കൂടിയത്. രാജ്യാന്തര സ്വർണവില 2,200 ഡോളർ മറികടന്ന് 2019 ഡോളർ വരെ എത്തിയശേഷം ഇപ്പോൾ 2203 ഡോളറിലാണ്.

ഇന്നത്തെ 22 കാരറ്റ് സ്വർണം ഗ്രാമിന് 6,180 രൂപയും 24 കാരറ്റിന്റേതിനു 6,742 രൂപയുമാണു വില. രൂപയുടെ വിനിമയ നിരക്ക് 83.05 ആണ്. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായി. പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണു വിലയിരുത്തൽ. 

English Summary:

For the first time in Kerala, the price of gold has crossed Rs 49,000.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com