ADVERTISEMENT

ബെംഗളൂരു∙ മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ഡി.വി. സദാനന്ദ ഗൗഡ(71) രാഷ്ട്രീയത്തിൽനിന്നു വിരമിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതിനെത്തുടർന്ന് പാർട്ടി നേതൃത്വവുമായി അഭിപ്രായഭിന്നതയുണ്ടായിരുന്നു. കോൺഗ്രസിലേക്കു പോകുമെന്ന തരത്തിലും ‌അഭ്യൂഹമുയർന്നു. ഇതേത്തുടർന്ന് ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 

ബെംഗളൂരു നോർത്തിലെ സിറ്റിങ് എംപിയാണ് അദ്ദേഹം. ‘‘തിരഞ്ഞെടുപ്പിൽ സീറ്റ് തരാത്തതിൽ ബിജെപി നേതൃത്വത്തോട് അതൃപ്തിയുണ്ട്. കോൺഗ്രസ് പാർട്ടി ക്ഷണിച്ചിരുന്നു. എന്നാൽ അവിടേക്കില്ല. നരേന്ദ്ര മോദിതന്നെ വീണ്ടും പ്രധാനമന്ത്രിയാകണം. കർണാടകയിൽ ’’ – ഗൗഡ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

English Summary:

Former Karnataka CM Sadananda Gowda Ends Political Career; Declines Congress Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com