ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിലെ നന്ദേഡ്, പർഭാനി ജില്ലകളിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 6.09നും 6.19നും യഥാക്രമം 4.5, 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഹിംഗോലി ജില്ലയിലെ കലംനൂരി താലൂക്കിലെ ജാംബ് ഗ്രാമത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു നന്ദേഡിലെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നന്ദേഡിൽ, നഗരത്തിന്റെ ചില പ്രദേശങ്ങളിലും ജില്ലയിലെ അർധപുർ, മുദ്ഖേഡ്, നൈഗാവ്, ഡെഗ്ലൂർ, ബിലോളി താലൂക്കുകളിലും ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് കലക്ടർ അഭിജിത് റാവുത്ത് അഭ്യർഥിച്ചു.

English Summary:

Tremors in parts of Maharashtra's Nanded and Parbhani; no casualty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com