ADVERTISEMENT

ബത്തേരി∙ കാസര്‍കോട് 6.9 കോടി രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ച കേസില്‍ ഒളിവില്‍ പോയ രണ്ടുപേരെ ബത്തേരി പൊലീസ്  പിടികൂടി. കാസർകോട് സ്വദേശികളായ പെരിയ സി.എച്ച്. ഹൗസ് അബ്ദുള്‍ റസാക്ക്(49), മവ്വല്‍ പരണ്ടാനം വീട്ടില്‍ സുലൈമാന്‍ (52) എന്നിവരെയാണു ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അമ്പലത്തറ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പിടികൂടിയത്. 

അമ്പലത്തറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. ബേളൂര്‍ വില്ലേജില്‍ ഗുരുപുരം എന്ന സ്ഥലത്ത് വാടകയ്ക്ക് എടുത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കഴിഞ്ഞ ബുധൻ രാത്രിയാണു പൊലീസ് കണ്ടെടുക്കുന്നത്. ഇവരെ ബത്തേരി പൊലീസ് അമ്പലത്തറ പൊലീസിന് വിട്ടുനല്‍കും. എസ്.ഐ. സാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.എസ്.ഷാന്‍, കെ.അജ്മല്‍, പി.എസ്. നിയാദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

English Summary:

Police have arrested two people who were absconding in the case of keeping fake Indian currency notes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com