കോട്ടയം പൊൻകുന്നത്ത് വീട്ടിൽ ഷേവ് ചെയ്തു കൊണ്ടിരുന്ന ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു
Mail This Article
×
കോട്ടയം∙ പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ് കോടങ്കയം കുമ്പ്ലാളിനിക്കൽ അശോകൻ (55) ആണ് മരിച്ചത്. വീട്ടിൽ ഷേവ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അശോകന് ഇടിമിന്നലേറ്റത്. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, അടുത്ത മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary:
House holder in Kottayam was struck by lightning and died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.