ADVERTISEMENT

മേപ്പാടി∙ മോഡലിങ് ചെയ്യാൻ യുവതികൾക്കായി സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകി പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ചിത്രം കൈക്കലാക്കുകയും തുടർന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊല്ലത്തുപറമ്പിൽ വീട്ടിൽ ഫൈഷാദ് (22) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെയാണു പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. തുടർന്നു മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ചിത്രം വാങ്ങുകയായിരുന്നു.

പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റഗ്രാം, വാട്‌സാപ് വഴി ബന്ധപ്പെട്ട് മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചിത്രം വാങ്ങുകയും പിന്നീട് ഇവ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ, ഐ.ടി ആക്ട് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മേപ്പാടി ഇൻസ്‌പെക്ടർ എസ്എച്ച്ഒ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

English Summary:

Man was arrested on a complaint that he took a photograph of a minor child and then threatened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com