ADVERTISEMENT

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ബൂത്ത് ഓഫിസ് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം സിപിഎം - സിപിഐ സംഘർഷത്തിൽ കലാശിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി സനലിന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം തകർത്തു.

കഴിഞ്ഞ 14ന് ആയിരുന്നു തർക്കത്തിന്റെ തുടക്കം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍റെ നെയ്യാറ്റിന്‍കര ചെമ്പരത്തിയിലെ ബൂത്ത് ഓഫിസ് നിര്‍മാണത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം. തിരഞ്ഞെടുപ്പ് ഓഫിസ് നിര്‍മാണത്തിന് ഷീറ്റ് മതിയെന്നു ഒരു വിഭാഗം, ചൂടായതിനാല്‍ ഷീറ്റ് വേണ്ടെന്നും ഷാമിയാന മതിയെന്നു മറുവിഭാഗവും. 

തുടർന്ന് 22ന് രാത്രി നെയ്യാറ്റിൻകര എംഎൽഎ ആൻസലന്റെ നേതൃത്വത്തിൽ ഒരു മധ്യസ്ഥ ശ്രമം നടന്നു. ഇതു കഴിഞ്ഞുപോയ സിപിഐ പ്രവർത്തകർ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് സനലിന്റെ വീട്ടിൽ കയറി വാഹനം അടിച്ചു  തകർത്തത്. 

ഇരു വിഭാഗങ്ങള്‍ക്കെതിരെയും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. കേസാവാതെ ഒത്തു തീര്‍പ്പാക്കാന്‍ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

English Summary:

Neyyatinkara CPM-CPI fight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com