ട്യൂഷൻ ടീച്ചറുടെ സഹോദരൻ ബാലികയെ പീഡിപ്പിച്ചു; പ്രതിയുടെ വീടിനു നേരെ ആക്രമണം
Mail This Article
×
ന്യൂഡൽഹി∙ ട്യൂഷൻ ടീച്ചറുടെ സഹോദരൻ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവമറിഞ്ഞ് പ്രതിയുടെ വീടിനു പുറത്ത് നിരവധി പേർ പ്രതിഷേധിച്ചു. പ്രകോപിതരായ ജനക്കൂട്ടം പ്രദേശത്തെ കാറുകൾക്കും ഓട്ടോകൾക്കും കേടുപാടുകൾ വരുത്തി.
സംഭവസമയത്ത് ടീച്ചർ വീട്ടിലുണ്ടായിരുന്നില്ല. ലൈംഗിക ഉപദ്രവത്തിനു ശേഷം ഇക്കാര്യം ആരോടും പറയരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കൂടുതൽ സംസാരിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട്. പ്രതിയുടെ വീടിനു നേരെയുള്ള ആക്രമണം കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
English Summary:
4 year old girl raped in delhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.