ADVERTISEMENT

ബെംഗളൂരു∙ നിയമവിരുദ്ധമായി കുട്ടിയെ ദത്തെടുക്കാൻ ശ്രമിച്ചതിന് റിയാലിറ്റി ഷോ താരം സോനു ശ്രീനിവാസ് ഗൗഡയെ (29) അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

വനിതാ ശിശുക്ഷേമസമിതി നൽകിയ പരാതിയിലാണ് നടപടി. റായ്ച്ചൂർ സ്വദേശിയായ 7 വയസ്സുകാരിക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും സോനു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ദത്തെടുക്കുന്ന വ്യക്തിയും കുട്ടിയും തമ്മിൽ 25 വയസ്സിന്റെ വ്യത്യാസം വേണമെന്ന ചട്ടവും പാലിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. 

കുട്ടിയുടെ നിർധന മാതാപിതാക്കളുടെ അനുമതിയോടെയാണ് ബെംഗളൂരു മാഗഡി റോഡിലെ അപ്പാർട്മെന്റിലേക്ക് കൊണ്ടുവന്നതെന്നും ദത്തെടുക്കൽ നടപടികൾ ആരംഭിച്ചതായും സോനു നൽകിയ വിശദീകരണത്തിൽ പറയുന്നു.

English Summary:

Illegal adoption; Reality show star arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com