ADVERTISEMENT

കോഴിക്കോട്∙ പന്തീരാങ്കാവിൽ ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി ബിഹാർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ദേശീയ പാത ബൈപ്പാസ്  നിർമ്മാണ  തൊഴിലാളിയായ സനിശേഖ്കുമാർ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. പന്തീരങ്കാവ് ബൈപ്പാസ് ജംക്ഷന് സമീപം മേൽപ്പാലത്തിന്റെ ജോലി കഴിഞ്ഞു കിടന്നുറങ്ങുകയായിരുന്നു സനിശേഖ് കുമാർ. മേൽപ്പാലത്തിലേക്ക് മണ്ണ് കൊണ്ടുവരികയായിരുന്ന ടിപ്പർ ലോറി ഈ ഭാഗത്ത് വച്ച് പിറകിലേക്ക് എടുത്തപ്പോൾ സനിഷേഖിന്റെ തലയിലും ശരീരത്തും കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ യുവാവ് തൽക്ഷണം മരിച്ചു. പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

English Summary:

Bihar youth died the tipper lorry went over his body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com