വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ മെഡിക്കൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു

Mail This Article
×
കൽപറ്റ∙ മേപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ തമിഴ്നാട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലാജി (21) ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണിൽ നിന്ന് ഷോക്കേറ്റു മരിച്ചത്. ബാലാജി ഉൾപ്പെടെയുള്ള വിദ്യാർഥി സംഘം ഇന്നലെയാണ് കുന്നംപറ്റയിലെ റിസോർട്ടിൽ താമസിക്കാനെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
English Summary:
Tragic End to Medical Student's Retreat: Electrocution Incident at Meppadi Resort
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.