എട്ടാം ക്ലാസുകാരിയെ ട്യൂഷൻ സെന്ററിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് കാറിൽ കയറ്റി പീഡന ശ്രമം; 54കാരൻ അറസ്റ്റിൽ
Mail This Article
×
കിളിമാനൂർ∙ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാറിൽ കടത്തി കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ, വെള്ളല്ലൂർ മാത്തയിൽ ഉദയഗിരിയിൽ വീട്ടിൽ ഡി.ജോൺസൺ (54) അറസ്റ്റിൽ. ട്യൂഷൻ സെന്ററിൽ കൊണ്ട് വിടാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കാറിൽ കയറ്റി ആളില്ലാത്ത സ്ഥലത്ത് എത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.
വിദ്യാർഥിനി ബഹളം വച്ചതോടെ ട്യൂഷൻ സെന്ററിന് സമീപം വിദ്യാർഥിനിയെ ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കിളിമാനൂർ പൊലീസ് കേസെടുത്തത്. കിളിമാനൂർ എസ്ഐ ആർ.രാജി കൃഷ്ണയും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
English Summary:
Man who tried to molest the 8th class student in a car was arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.