ADVERTISEMENT

ചെന്നൈ ∙ താൻ രാഷ്ട്രീയത്തിൽ നിന്ന് ഇതുവരെ അവധിയെടുത്തിട്ടില്ലെന്നും തന്റെ മാതാവിനെ കണ്ടിട്ട് 2 മാസത്തോളമായെന്നും തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. രാഷ്ട്രീയ പാർട്ടികളുമായി ഏറ്റുമുട്ടാനല്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 

മാറ്റത്തിനാണു മത്സരിക്കുന്നതെന്നും മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിൽ പൈപ്പ് ലൈനിലൂടെ ഗ്യാസ് വിതരണം ചെയ്യുമെന്നും അണ്ണാമലൈ പറഞ്ഞു.

കൊങ്കു മേഖലയിലെ കർഷകരുടെയും വ്യവസായികളുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. 

English Summary:

BJP Tamil Nadu state president K. Annamalai said that he has not yet taken leave from politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com