മാവോയിസ്റ്റ് കേസ് പ്രതിയുമായി പോയ പൊലീസ് വാഹനങ്ങൾ കൂട്ടിയിടിച്ചു; 2 പൊലീസുകാർക്ക് പരുക്ക്

Mail This Article
×
തിരൂരങ്ങാടി (മലപ്പുറം)∙ കനത്ത സുരക്ഷയിൽ മാവോയിസ്റ്റ് കേസിലെ പ്രതിയുമായി പോയ നാലു പൊലീസ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. രണ്ടു പൊലീസുകാർക്ക് പരുക്ക്. മുന്നിൽ പോയ കൊയ്ത്തു മെതിയന്ത്രം തട്ടിയ കാർ പെട്ടെന്ന് നിർത്തിയതോടെ തൊട്ടുപിറകിലുണ്ടായിരുന്ന പൊലീസ് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. എആർ നഗർ അരീത്തോട്ട് രാവിലെ 9 മണിക്കാണ് സംഭവം.
തൃശൂരിൽനിന്ന് മാവോയിസ്റ്റ് പ്രതിയുമായി വയനാട് മാനന്തവാടിയിലേക്കു പോകുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന തൃശൂർ എആർ ക്യാംപിലെ ആന്റണി, വിഷ്ണു എന്നീ പൊലീസുകാർക്കാണ് പരുക്കേറ്റത്. പ്രതിയെ തിരൂരങ്ങാടി, കോട്ടയ്ക്കൽ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽനിന്ന് എത്തിച്ച വാഹനത്തിൽ കൊണ്ടുപോയി.
English Summary:
Police officers injured after police jeeps collapsed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.