ADVERTISEMENT

കൽപറ്റ∙ രാഹുൽ ഗാന്ധി ഏപ്രിൽ 3ന് നാമനിർദേശപത്രിക സമർപ്പിക്കും. മൂന്നിന് രാഹുൽ ഗാന്ധി വയനാട്ടിലെത്തും. റോഡ് ഷോയും അന്നു സംഘടിപ്പിക്കും. അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകും. എൽഡിഎഫിനായി സിപിഐയുടെ ആനി രാജയും ബിജെപിക്കായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്.

2019ൽ അപ്രതീക്ഷിതമായാണ് വയനാട്ടിലേക്ക് രാഹുൽ എത്തിയത്. 7,06,367 വോട്ടുകളാണ് അന്ന് രാഹുൽ നേടിയത്. എതിർസ്ഥാനാർഥി എൽഡിഎഫിന്റെ പി.പി.സുനീർ 2,74,597 വോട്ടുകളും നേടി. 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം പാർലമെന്റിലേക്കയച്ചത്.

English Summary:

Rahul Gandhi to Kickstart Election Campaign in Wayanad with Nomination and Road Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com