വാഹനത്തിന്റെ ഗ്ലാസ് തകർത്ത് എടിഎമ്മിലേക്കു കൊണ്ടുവന്ന പണം കവർന്നു; മോഷ്ടിച്ചത് 50 ലക്ഷം രൂപ

Mail This Article
×
കാസർകോട് ∙ ഉപ്പള ആക്സിസ് ബാങ്കിന്റെ എടിഎമ്മിലേക്ക് നിറയ്ക്കാൻ കൊണ്ടു വരികയായിരുന്ന 50 ലക്ഷം രൂപ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച് കവർന്നു. വാഹനത്തിൽ 2 പെട്ടിയിലായി 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി രൂപയാണ് ഉണ്ടായിരുന്നത്.
പണവുമായെത്തിയ വാഹനം എടിഎം മെഷീനിനു മുന്നിൽ നിർത്തിയ ശേഷം എടിഎം കൗണ്ടറിൽ കയറി ബോക്സ് ക്രമപ്പെടുത്തി പണമെടുക്കാനായി വാഹനത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഒരു ബോക്സ് മോഷ്ടിക്കപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 2നാണ് സംഭവം. സെക്യൂരിറ്റിയും പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നില്ല.
English Summary:
Robbers Snatched ₹50 Lakh in Broad Daylight from an ATM Vehicle in Kasargod
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.