ADVERTISEMENT

ന്യൂഡൽഹി∙ എൻസിപി (അജിത് പവാർ) വിഭാഗം നേതാവ് പ്രഫുൽ പട്ടേലിനെതിരെയുള്ള എയർ ഇന്ത്യ അഴിമതി കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. യുപിഎ സർക്കാരിന്റെ കാലത്ത് വ്യോമയാനമന്ത്രി ആയിരുന്ന പ്രഫുൽ പട്ടേലിന്റെ പേരിലുള്ള കേസാണ് സിബിഐ അവസാനിപ്പിച്ചത്. കൂടുതൽ വിമാനങ്ങൾ വാങ്ങേണ്ടതില്ലെന്ന റിപ്പോർട്ട് തള്ളി വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ വിമാനങ്ങൾ പാട്ടത്തിനെടുത്തുവെന്നായിരുന്നു ആരോപണം.

എയര്‍ ഇന്ത്യയിലെയും വ്യോമയാന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർക്കും സ്വകാര്യ വ്യക്തികള്‍ക്കുമൊപ്പം വലിയ അളവില്‍ വിമാനം വാങ്ങിക്കുന്നതില്‍ തന്റെ പദവി പ്രഫുൽ പട്ടേൽ ദുരുപയോഗം ചെയ്തുവെന്നും ആരോപണം ഉയർന്നിരുന്നു. എയര്‍ ഇന്ത്യയ്ക്കായി വിമാനങ്ങള്‍ ഏറ്റെടുക്കല്‍ പരിപാടി നടക്കുമ്പോഴായിരുന്നു വിമാനങ്ങള്‍ പാട്ടത്തിനെടുത്തത്. 

2017 മേയിലാണ് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച്, എയർ ഇന്ത്യയ്ക്ക് വിമാനം പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. വ്യോമയാന മന്ത്രാലയത്തിലെയും എയർ ഇന്ത്യയുടെയും നിരവധി ഉദ്യോഗസ്ഥർ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയ സിബിഐ നടപടിക്കെതിരെ വലിയതോതിലുള്ള ആക്ഷേപമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുയരുന്നത്. ഏഴ് വർഷമായി അന്വേഷിക്കുന്ന കേസിലാണ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ് നൽകിയത്.

English Summary:

CBI closes corruption case involving praful patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com