ADVERTISEMENT

കൊച്ചി∙ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതായി പരാതി. സമൂഹമാധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ബ്ലെസി എറണാകുളം സൈബർ സെല്ലിൽ പരാതി നൽകി.

തിയറ്ററിൽനിന്ന് ചിത്രം പകർത്തിയ ആളുടെ ഫോൺ സംഭാഷണവും വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈൽ സ്ക്രീൻ ഷോട്ടും ബ്ലെസി കൈമാറിയിട്ടുണ്ട്. സിനിമയക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. ബെന്യാമിന്റെ ‘ആടുജീവിതം’ നോവൽ സിനിമയായി വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്.

നജീബ് എന്ന വ്യക്തിയുടെ ജീവിതം ആസ്പദമാക്കിയാണ് ബെന്യാമിൻ ആടുജീവിതം നോവൽ എഴുതിയത്. ‌സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടി പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. ‌വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍.റഹ്‌മാൻ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദർശനമുണ്ട്.

English Summary:

Fake version of Adujeevtam: Director Blessy has filed a complaint in cyber cell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com