ADVERTISEMENT

മലപ്പുറം∙ കോൺഗ്രസിലെ സാമ്പത്തിക പ്രതിസന്ധി സ്ഥാനാർഥികളെ ബാധിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പിരിവു നടത്തി പണം കണ്ടെത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘‘നമുക്കു കിട്ടേണ്ട കാശൊക്കെ കേന്ദ്രം അടിച്ചുപൊളിച്ചു കൊണ്ടുപോകുവല്ലേ. യാതൊരു രക്ഷയുമില്ല. ഇത്ര നെറികെട്ട ജനാധിപത്യവിരുദ്ധ നടപടി ഈ ലോകത്ത് ഒരു രാഷ്ട്രീയ പാർട്ടിയും നടത്തില്ല. ഇങ്ങനെയൊന്നും തറയാകരുത് ഒരു ഭരണകൂടം. ഇത്തിരി അന്തസ്സും ആഭിജാത്യവുമൊക്കെ കാണിക്കണം.

ജനാധിപത്യ മര്യാദ കാണിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. ഞങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച് കാശുണ്ടാക്കും. എന്നാൽ ഒരുമിച്ച് പൈസ കിട്ടുമ്പോഴുള്ള ഒരു സൗകര്യമുണ്ടല്ലോ. കൂടുതൽ പ്രവർത്തിക്കാനും മറ്റും സമയം കിട്ടും. ഇതിപ്പോൾ പണം ലഭിക്കുന്നതിനു വേണ്ടി ഞങ്ങൾ കുറച്ച് ബുദ്ധിമുട്ടണം’’– സുധാകരൻ പറഞ്ഞു.   

English Summary:

K Sudhakaran about how financial crisis in congress affect candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com