ADVERTISEMENT

ന്യൂഡൽഹി∙ അരവിന്ദ് കേജ്‍രിവാളിന് പിന്തുണ അറിയിക്കാൻ വാട്സാപ്പ് പ്രചാരണത്തിനു തുടക്കമിട്ട് ആം ആദ്മി പാർട്ടി. ‘കേജ്‍രിവാളിന് ആശീർവാദം’ എന്നാണ് പ്രചാരണത്തിന്റെ പേര്. വാട്സാപ്പിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾ കേജ്‍രിവാളിനെ കാണിക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത കേജ്‍രിവാൾ പറഞ്ഞു. അരവിന്ദ് കേജ്‍രിവാൾ ജീവിതത്തിലുടനീളം അഴിമതിക്കെതിരായാണ് പോരാടിയതെന്ന് പ്രചാരണത്തിന് തുടക്കമിട്ട് സുനിത കേജ്‍രിവാൾ പറഞ്ഞു.

‘ഞാൻ 30 വർഷമായി അരവിന്ദ് കേജ്‍രിവാളിനൊപ്പമുണ്ട്. അദ്ദേഹം അഴിമതിക്കെതിരെ സ്വീകരിച്ച നിലപാടുകൾ എനിക്കറിയാം. അദ്ദേഹത്തിന്റെ പോരാട്ടത്തിന് പിന്തുണ നൽകാൻ ജനങ്ങളുടെ ഭാഗത്തു നിന്നും വലിയ നീക്കമുണ്ടാകണം. അതിനൊരു ക്യാംപയിന് തുടക്കം കുറിക്കുകയാണ്. നിങ്ങൾ ഏത് പാർട്ടിയിൽപ്പെട്ടവരുമാകട്ടെ. നിങ്ങളുടെ സന്ദേശങ്ങൾ ഞാൻ അദ്ദേഹത്തെ കാണിക്കും. 8297324624 - ഇതാണ് വാട്സാപ്പ് സന്ദേശം അയക്കേണ്ട നമ്പർ. ഈ നമ്പറിലൂടെ നിങ്ങൾ നിങ്ങളുടെ അരവിന്ദിനു വേണ്ടി സന്ദേശം അയക്കണം, പ്രാർ‌ഥിക്കണം.’ – സുനിത കേജ്‍രിവാൾ പറഞ്ഞു. 

കേജ്‍രിവാൾ ജയിലിലായ ശേഷം പാർട്ടി വിഷയങ്ങളിൽ കൂടുതൽ ഇടപെടുന്ന സുനിത  കേജ്‍രിവാൾ ഇതോടെ പാർട്ടി നേതൃത്വത്തിലേക്ക് എത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കേജ്‍രിവാൾ ഇ.ഡി കസ്റ്റഡിയിലാകുന്നത്. ഏപ്രിൽ 1 വരെ അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു. 

English Summary:

Send your message for Arvind Kejriwal says his wife sunita

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com