ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നു പറഞ്ഞ മോദി, മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിനെ ഉന്നമിട്ട്  സ്വര്‍ണക്കടത്തില്‍ ഒരു പ്രത്യേക ഓഫിസിനു ബന്ധമുണ്ടെന്നും ആരോപിച്ചു. കേരളത്തിലെ ബൂത്തുതല കാര്യകർത്താക്കളുമായി നമോ ആപ് വഴിയുള്ള ഓൺലൈൻ സംവാദത്തിലാണ് പരാമർശം.

‘‘പരസ്പരം അഴിമതികൾ മറച്ചുവയ്ക്കാനാണ് ഇന്ത്യ മുന്നണി രൂപീകരിച്ചിരിക്കുന്നത്. സ്വർണക്കടത്ത് പ്രത്യേക ഓഫിസുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് രാജ്യം മുഴുവൻ ബോധ്യമുള്ളതാണ്. അതുപോലെ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കൾക്കും പങ്കുണ്ട്. ഈ അഴിമതി വഴി പാവങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്.

ഈ കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരെ വെറുതെ വിടില്ല. ജനങ്ങളുടെ പണം കൊള്ളയടിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നു കേരളത്തിലെ ജനങ്ങൾക്ക് ഞാൻ ഉറപ്പു നൽകുന്നു. നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള നിയമസാധുത ആലോചിക്കും. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും, നീതി നടപ്പാക്കുമെന്ന് ഉറപ്പ് നൽകുന്നു’’– മോദി പറഞ്ഞു.

English Summary:

Karuvannur Service Cooperative Bank scam involves leaders of the Communist Party of Kerala, says PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com