കോട്ടയത്ത് വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി
Mail This Article
×
കോട്ടയം∙ തിരുവാതുക്കലിൽ അധ്യാപികയുടെ വീട്ടുമുറ്റത്തുനിന്നു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്ക്യൂ സംഘമാണ് വീട്ടുമുറ്റത്തുനിന്ന് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം പാമ്പിനെ പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ട വിവരം സ്നേക് റസ്ക്യൂ ടീമിനെ അറിയിച്ചത്.
സംഘം സ്ഥലത്തെത്തി പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. തുടർന്ന്, വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം അംഗങ്ങളായ കെ.എ അഭീഷ്, കെ.എസ് പ്രശോഭ് എന്നിവർ ചേർന്ന് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കുകയായിരുന്നു
English Summary:
Cobra and 47 cubs caught from backyard in Kottayam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.