ADVERTISEMENT

കോഴിക്കോട്∙ കൃത്യം പത്ത് മണിക്ക് വാർത്താ സമ്മേളനം അവസാനിപ്പിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി പത്തു മണിയായെന്ന കാര്യം ചൂണ്ടിക്കാണിച്ച് വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. 

‘‘ഒറ്റക്കാര്യവും ഇനിയില്ല. പത്തു മണി വരെയാണ് നമ്മൾ വാർത്താ സമ്മേളനം നടത്തുക എന്ന് പറഞ്ഞു. നിങ്ങളല്ലെങ്കിൽ നിങ്ങളെപ്പോലെ ഉള്ളവരെ ഞാൻ വേറെ കാണും. അപ്പോൾ പറഞ്ഞോളം. ഇപ്പോൾ നമ്മൾ അവസാനിപ്പിക്കുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പോയി എന്ന് പറയാൻ ആണെങ്കിൽ ചോദിക്കാം. ഞാൻ പറയില്ല എന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. തുടങ്ങുമ്പോൾ തന്നെ ഞാൻ പറഞ്ഞതാണല്ലോ. നിങ്ങളുടെ വാച്ചിൽ പത്ത് മണി ആയിട്ടുണ്ടാകും, നോക്കിക്കോ. അപ്പോൾ ബാക്കി കാര്യം പിന്നീട്’’.–മുഖ്യമന്ത്രി പറഞ്ഞവസാനിപ്പിച്ചു. ഇ.ഡിയുടെ നടപടികളെക്കുറിച്ച് ആവർത്തിച്ച് ചോദിച്ചിട്ടും മറുപടി പറയാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി പോകുകയായിരുന്നു. 

പത്തു മണിക്ക് തന്നെ വാർത്താ സമ്മേളനം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട ഒറ്റ ചോദ്യത്തിന് മറുപടി പറഞ്ഞു കഴിഞ്ഞതോടെ പത്തു മണി ആകുകയും വാർത്താ സമ്മേളനം അവസാനിപ്പിക്കുകയുമായിരുന്നു. ഈ കേസിൽ സർക്കാർ നടപടികൾ വളരെ കൃത്യമായി വിശദീകരിച്ച മുഖ്യമന്ത്രി വിധി ഞെട്ടലുണ്ടാക്കിയെന്നും പറഞ്ഞു.   

English Summary:

CM Pinarayi Vijayan refuses media persons questions saying that its 10 am

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com