വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില കുറച്ചു

Mail This Article
×
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പാതകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് 30.50 രൂപ കുറച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 1776 രൂപയായി. 5 കിലോ സിലിണ്ടറിന്‍റെ വില 7.50 രൂപ കുറച്ചു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഗാർഹിക സിലിണ്ടറിന്റെ വില 41.5 രൂപയാണ് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ മാസം ഇന്ധന വിലയും രണ്ടു രൂപ കുറച്ചിരുന്നു.
English Summary:
Commercial LPG cylinders price reduced
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.