ADVERTISEMENT

തിരുവനന്തപുരം∙ ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് വിസ്താര ഇന്നു മുതൽ ദിവസേന 2 സർവീസുകൾ ആരംഭിക്കുന്നു. ഈ റൂട്ടിൽ നിലവിൽ  ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻസ് എന്നിവ ദിവസേന 8 സർവീസുകൾ നടത്തുന്നുണ്ട്. വിസ്താര വരുന്നതോടെ ആകെ സർവീസുകൾ 10 ആകും. 

ആദ്യ വിമാനം (UK 524) രാവിലെ 05:55 തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 07:15ന് ബെംഗളൂരുവിൽ എത്തും. തിരികെ രാത്രി 10:40 ന് പുറപ്പെട്ട് 11:40ന്  തിരുവനന്തപുരത്ത് എത്തും. രണ്ടാം വിമാനം (UK 525) രാവിലെ 08:15 ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 09:30ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10:10 ന് പുറപ്പെട്ട് 11:20ന് ബെംഗളൂരുവിൽ എത്തും.

മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു.

തിരുവനന്തപുരം: മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു. ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് ചൊവ്വാഴ്ച മുതൽ 4 ദിവസമായാണ് കൂട്ടുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12:30ന് എത്തി 1:20ന് പുറപ്പെടും. ഞായർ, വ്യാഴം ദിവസങ്ങളിൽ രാത്രി 12:01നാണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.

English Summary:

Vistara started two daily services in Thiruvananthapuram-Bengaluru sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com