ADVERTISEMENT

തിരുവല്ല∙ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് യുഡിഎഫ് ഉയര്‍ത്തിയ വാദങ്ങള്‍ സുപ്രീംകോടതി ശരിവച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത് നേട്ടമല്ല മറിച്ച് തിരിച്ചടിയാണെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വടി കൊടുത്തു അടി വാങ്ങുകയായിരുന്നു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് എല്ലാത്തിനും കാരണം എന്ന് കോടതി പറയുന്നു. 

54,700 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ ഉണ്ട് എന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതു തെളിയിക്കാമോ. കേന്ദ്രം തരാനുണ്ട് എന്ന് പറഞ്ഞ പണത്തെ കുറിച്ച് കേരളം കോടതിയില്‍ പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുന്‍ ധനമന്ത്രി തോമസ് ഐസക്കാണ്. നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും ആണ് കാരണം. കേസില്‍ കേരളത്തിന് ഒരു നേട്ടവും ഇല്ല. ഇനി കടമെടുക്കാന്‍ അനുവദിച്ചാല്‍ എന്താകും കേരളത്തിന്റെ സ്ഥിതി. ഇന്ത്യയില്‍ കുറഞ്ഞ പലിശക്ക് വായ്പ കിട്ടും എന്നിരിക്കെ ഉയര്‍ന്ന പലിശക്ക് വിദേശ വായ്പ എടുത്തു. നികുതി പിരിവ് കൃത്യമായി നടക്കുന്നില്ല. കേരളത്തിലെ ജിഎസ്ടി ഉദ്യോഗസ്ഥര്‍ വെറുതെ ഇരിക്കുകയാണ്. നികുതി വെട്ടിപ്പിന്റെ കേന്ദ്രമായി കേരളം മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

English Summary:

V.D.Satheesan against Thomas Issac on Financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com