ADVERTISEMENT

കൽപറ്റ∙ വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വിജയകരമായി കൂട്ടിലാക്കി. കിണറ്റിൽവച്ച് മയക്കുവെടി വച്ച് വലയിലാക്കിയ കടുവയെ പുറത്തെത്തിച്ച് കൂട്ടിലാക്കുകയായിരുന്നു. തുടർന്ന് കടുവയെ കുപ്പാടിയിലെ കടുവ പരിചരണ കേന്ദ്രത്തിലേക്കു മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കടുവയെ കൂട്ടിലാക്കിയത്.

മൂന്നാനക്കുഴി യൂക്കാലി കവലയ്ക്കു സമീപം കാക്കനാട്ട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് ഇന്നു രാവിലെ കടുവയെ കണ്ടത്. വിവരം ലഭിച്ചയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

ഇന്നു രാവിലെ ടാങ്കിലേക്ക് വെള്ളമടിക്കാനായി മോട്ടർ ഇട്ടപ്പോൾ പ്രവർത്തിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കടുവയെ കണ്ടത്. പരിഭ്രാന്തരായ വീട്ടുകാർ ഉടൻതന്നെ ഇക്കാര്യം നാട്ടുകാരെയും വനംവകുപ്പിനെയും അറിയിക്കുകയായിരുന്നു.

സാമാന്യം ആഴമുള്ള കിണറ്റിലാണ് കടുവ വീണത്. വന്യമൃഗങ്ങളെ ഓടിച്ചുകൊണ്ടു വന്നപ്പോൾ കിണറ്റിൽ വീണതാണെന്നാണ് നിഗമനം. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് മൂന്നാനക്കുഴി.

English Summary:

Tiger Trapped in Wayanad Backyard Well Sparks Rescue Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com