ADVERTISEMENT

തിരുവനന്തപുരം∙ ആശങ്കകൾക്കും നാടകീയതകൾക്കും ഒടുവിൽ, റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് പ്രിൻസ് സെബാസ്റ്റ്യൻ വീട്ടിൽ തിരിച്ചെത്തി. റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ ഗുരുതര പരുക്കേറ്റ പ്രിൻസിന്, ഇന്ത്യൻ എംബസി താല്‍ക്കാലിക യാത്രാരേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്. പ്രിന്‍സിനൊപ്പമുണ്ടായിരുന്ന ഡേവിഡ് മുത്തപ്പൻ ഇന്നു രാത്രിയോടെ വീട്ടിലെത്തുമെന്നാണ് വിവരം.

റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് പൂവാർ പെ‍ാഴിയൂർ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പൻ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇയാൾക്കും പരുക്കേറ്റിരുന്നു.

വ്യാജ റിക്രൂട്ടിങ് ഏജൻസിയുടെ ചതിയിൽ പെട്ടാണ് യുവാക്കള്‍ റഷ്യയിലെത്തിയത്. ഡേവിഡിനെയും പ്രിന്‍സിനെയും പോലെ ഏജന്റുമാരുടെ ചതിയിൽപ്പെട്ട മറ്റു ചിലരും നാട്ടിൽ എത്തുന്നതിനു എംബസിയെ സമീപിച്ചിരുന്നു.

English Summary:

Young Malayali Prince Sebastian Escapes War and Reunites with Home Soil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com