ADVERTISEMENT

കൊല്‍ക്കത്ത∙ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ഭ്രത്യ ബസു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. ഗൗര്‍ ബംഗ സര്‍വകലാശാലയില്‍ വച്ച് മന്ത്രി രാഷ്ട്രീയക്കാരുമായി കൂടിക്കാഴ്ച നടത്തിയതു ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബസുവിന്റെ നടപടി സര്‍വകലാശാലയുടെ അന്തസ് നശിപ്പിക്കുന്നതാണെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരോപിച്ചു. മാര്‍ച്ച് 30നാണ് എംപിമാരും എംഎല്‍എമാരും മറ്റു രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ സര്‍വകലാശാല വളപ്പില്‍ യോഗം ചേര്‍ന്നത്.

English Summary:

Bengal Governor asks state to remove education minister Bratya Basu from cabinet for violating poll code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com