ഷിൻഡെയുടെയും മകന്റെയും തട്ടകത്തിൽ പിടിമുറുക്കി ബിജെപി; അജിത് – ഷിൻഡെ വിഭാഗങ്ങൾ തമ്മിലും തർക്കം
Mail This Article
മുംബൈ∙ശിവസേനാ ഷിൻഡെ പക്ഷവും ബിജെപിയും തമ്മിൽ തർക്കം രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ ബിജെപി മുന്നണിയിൽ സീറ്റ് വിഭജനം നീളുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ തട്ടകമായ താനെ, മകൻ ഏക്നാഥ് ഷിൻഡെയുടെ സിറ്റിങ് മണ്ഡലമായ കല്യാൺ എന്നീ സീറ്റുകൾക്കുവേണ്ടി ബിജെപി അവകാശവാദം ഉന്നയിക്കുകയും വിട്ടുനൽകില്ലെന്ന നിലപാടിൽ ഷിൻഡെ ഉറച്ചുനിൽക്കുകയുമാണ്.
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നാരായൺ റാണെ മത്സരിക്കാൻ ആഗ്രഹിക്കുന്ന രത്നാഗിരി–സിന്ധുദുർഗ്, നാസിക് മണ്ഡലങ്ങളുടെ പേരിലും തർക്കമുണ്ട്.
എൻസിപി അജിത് വിഭാഗവും ഷിൻഡെ പക്ഷവും തമ്മിലാണു നാസിക്കിനുവേണ്ടി തർക്കം തുടരുന്നത്. മുതിർന്ന എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ നാസിക്കിൽ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ്. ശിവസേന പിളർത്തിയതിന്റെ പേരിൽ ജനവികാരം ഷിൻഡെ പക്ഷത്തിന് എതിരാകാമെന്നു ചൂണ്ടിക്കാട്ടിയാണ് സീറ്റുകൾ ബിജെപി പിടിച്ചെടുക്കാൻ നോക്കുന്നത്.