ADVERTISEMENT

താമരശേരി∙ ഗ്രന്ഥകാരനും നാടകകൃത്തും താമരശ്ശേരിയുടെ ദേശചരിത്രകാരനുമായ ഹുസൈൻ കാരാടി (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ആമിന. മക്കൾ: മുനീർ അലി (സിനിമാ തിരകഥാകൃത്ത്), ഹസീന. മരുമക്കൾ: ഷിയാസ്, സുമയ്യ. കെടവൂർ മാപ്പിള എൽ പി സ്കൂൾ, സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലായിരുന്നു പഠനം. നൂറിലധികം റേഡിയോ നാടകങ്ങൾ ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തു. മുക്കുപണ്ടം, ഖുറൈശിക്കൂട്ടം, കൊച്ചരയത്തി എന്നീ നാടകങ്ങൾ അഖില കേരള റേഡിയോ നാടകോത്സവങ്ങളിൽ അവതരിപ്പിച്ചു.

  • Also Read

മലയാളത്തിലെ പ്രശസ്തരായ ഇരുപതോളം എഴുത്തുകാരുടെ നോവലുകൾ റേഡിയോ നാടകരൂപം നൽകി അവതരിപ്പിച്ചു. മുക്കുപണ്ടം റേഡിയോ നാടകത്തിന്   ബഹ്റൈൻ ആർട്‌സ് സെന്റർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ അൻപതിലധികം ചെറുകഥകളും നിരവധി നോവലുകളും എഴുതി. താമരശ്ശേരിയിലെ കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു.

English Summary:

Writer Hussain Karadi passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com