ADVERTISEMENT

ചാലക്കുടി∙ ഓടുന്ന ട്രെയിനിൽനിന്ന് പുഴയിൽ ചാടിയ യാത്രക്കാരൻ മരിച്ചു. എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്‌പ്രസിലെ യാത്രക്കാരനായ രാമകൃഷ്ണന്‍ ബവേദിയാണ് (32) മരിച്ചത്. ബാഗില്‍നിന്ന് ലഭിച്ച രേഖകള്‍ പ്രകാരം മധ്യപ്രദേശ് മാന്‍ഡല സ്വദേശിയാണ്. ഇന്നു രാവിലെ പത്തു മണിയോടെയാണ് സംഭവം.

ആലുവയില്‍നിന്ന് നാഗ്പുരിലേക്കാണ് ഇയാൾ ടിക്കറ്റ് എടുത്തിരുന്നത്. ട്രെയിന്‍ പാലത്തിലെത്തിയപ്പോള്‍ ഇയാൾ പുഴയിലേക്കു ചാടുകയായിരുന്നു. യുവാവ് ചാടുന്നതു കണ്ട ട്രെയിനിലെ മറ്റു യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.

തുടര്‍ന്ന് ചാലക്കുടി പൊലീസും അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ ടീമും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 11 മണിയോടെ രാമകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Madhya Pradesh Native Ram Kishan Drowns in Chalakudy River After Fall From Running Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com