ADVERTISEMENT

തിരുവനന്തപുരം∙ ജെസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ സിബിഐയുടെ വിശദീകരണം ഇന്ന് സിജെഎം കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ തവണ കോടതി കേസ് പരിഗണിച്ചപ്പോൾ രണ്ടാഴ്ച സമയം സിബിഐ ആവശ്യപ്പെട്ടതിനെ തുടർന്നാണു കോടതി വാദം പരിഗണിക്കുന്നതു മാറ്റിയത്. ഈ ഹർജിയോടൊപ്പം തന്നെ കേസിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ രഘുനാഥൻ നായർ സമർപ്പിച്ച ഹർജിയിലും കോടതി ഇന്നു വാദം കേൾക്കും. 

ജെസ്ന കേസിൽ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല, ജെസ്ന മരിച്ചു എന്നു സ്ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ല എന്നാണു സിബിഐയുടെ കണ്ടെത്തൽ. എന്നാൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ല എന്നുമാണു ജെസ്നയുടെ പിതാവിന്റെ നിലപാട്.

English Summary:

Jesna Missing Case: Thiruvananthapuram Chief Judicial Magistrate Court to consider case today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com