ADVERTISEMENT

കണ്ണൂർ∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരിൽ ഉണ്ടായ സ്ഫോടനത്തിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടാകുമെന്നാണു വിശ്വസിക്കുന്നതെന്ന് കെ.സുധാകരൻ. ‘‘പാനൂർ സംഭവം നിർഭാഗ്യകരമായി പോയി. ബോംബ് നിർമാണത്തിനിടെയാണു സ്ഫോടനം എന്നാണു വിവരം. ഗൗരവമായി വിഷയം അന്വേഷിക്കണം. 

ആർക്കാണ് ടാർഗിറ്റ്, ആരെയാണ് ടാർഗിറ്റ് ഇട്ടത് എന്നെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തണം. ഭരണകക്ഷികളുടെ ആളാണ് കൊല്ലപ്പെട്ടത്. അതിനാൽ തന്നെ കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കാൻ സാധ്യതയുണ്ട്. ഇതിനാൽ പൊലീസ് വളരെ ഗൗരവമായി ജാഗ്രതയോടെ അന്വേഷിക്കണം. അക്രമം ഉണ്ടാകുമെന്ന് ഒരു മാസം മുൻപ് തന്നെ ഇന്റലിജന്റ്സ് മുന്നറിയിപ്പുണ്ടായിരുന്നു എന്നാണു വിവരം. 

എന്നാൽ പൊലീസിൽനിന്ന് മുൻകരുതൽ നടപടിയുണ്ടായില്ല. തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തീകരിക്കണം’’ – കെ.സുധാകരൻ പറഞ്ഞു.

English Summary:

Sudhakaran Urges Electoral Commission to Supervise Panur Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com