ADVERTISEMENT

ന്യൂയോർക്ക്∙ ജനസാന്ദ്രതയേറിയ ന്യൂയോർക്ക് സിറ്റി മെട്രോപൊളിറ്റൻ ഏരിയയിൽ വെള്ളിയാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. വടക്കുകിഴക്കൻ മേഖലയില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 10.23നാണുണ്ടായത്. 

ന്യൂജേഴ്‌സിയിലെ വൈറ്റ്‌ഹൗസ് സ്റ്റേഷനു സമീപം, ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 45 മൈൽ പടിഞ്ഞാറും ഫിലാഡൽഫിയയിൽ നിന്ന് 50 മൈൽ വടക്കുമാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൾ സർവേ റിപ്പോർട്ട് ചെയ്തു. 42 ദശലക്ഷത്തിലധികം ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്ന് ഏജൻസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. നാശനഷ്ടങ്ങൾ സംബന്ധിച്ച് പരിശോധനകൾ നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. 

.

English Summary:

Earthquake Shakes New York City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com